12:51 PM
0
Posted by someone on Aashique Abu's page !!  More entertaining than the film itself!!
പടം ആദ്യ പകുതി വരെ.----------------------------------------------------ആദ്യപകുതി വരെ കാര്യമായി ഒന്നും നടന്നില്ല..മമ്മൂട്ടി മാത്രം നടന്നു.. ഇടയ്ക്ക് ഇരുന്നു.. പിന്നെ നിന്നു..അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ നോക്കുന്നുണ്ടാരുന്നു..പക്ഷെ ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല.. എന്താണോ ആവോ..ആംഗ്യഭാഷയില് ട്രെയിനിംഗ് നേടിയ അംഗരക്ഷകര്കൂടെഉള്ളവര്ക്ക് പിന്നെ ഒന്നും മിണ്ടണ്ടആവശ്യം ഇല്ലല്ലോ.. ഒരു നോട്ടം.. ഒരു മൂളിച്ച.. അവര്ക്ക്കാര്യം മനസിലാകും..അവരും ആരോടും ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല..മൊത്തത്തില് മൌനം ഘനീഭവിച്ചു കിടന്നിരുന്നു..അതാണ് പൊതുവേ ഏഎ അധോലോകത്തെ ഒരുസെറ്റപ്പ്.. പിന്നെ ആകെ ഒരു കോമഡി OBEY എന്ന്തലയില് സ്റ്റിക്കര് ഒട്ടിച്ചു വെച്ച് വന്ന വില്ലന്ആയിരുന്നു.. എന്നെപ്പോലെ ഗ്രാഹുതുരതകള്വീക്ക്നെസ് ആയപ്രേക്ഷകരെ പുള്ളി ഗ്രഹാതുരതയുടെ ചുള്ളിക്കമ്പ്കൊണ്ട് ഇടയ്ക്കിടയ്ക്ക് തല്ലി നോവിക്കുന്നുണ്ടാരുന്നു..പഴയ എം.എന്.നമ്പ്യാര്, ജോസ് പ്രകാശ് കാലഘട്ടത്തിലേക്ക്പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോകാന്അദ്ദേഹത്തിന്റെ ക്യാരക്ടറിനു സാധിച്ചു എന്ന്തന്നെ വേണം പറയാന്.. ഒരുമുതലക്കുളം ഒഴികെ ബാക്കി എല്ലാ സെറ്റപ്പും അദ്ദേഹത്തിന്റെ കയ്യില്ഉണ്ടായിരുന്നു.. സ്ത്രീകളെ പീഡിപ്പിക്കാന്വേണ്ടി ഇത്രയധികം സെറ്റപ്പ്കള് ഉണ്ടാക്കിയഅദ്ദേഹത്തിന് ഒരു ബിഗ് റെസ്പെക്റ്റ്.. പിന്നെയുള്ളവില്ലന്മാര് കുഞ്ചനും ജോണ് പോളും ആണ്..സംഭവം ഇങ്ങനെ ഒക്കെ ആണെങ്കിലും പ്രോമിസിംഗ്ആയിരുന്നു ആദ്യ പകുതി..രണ്ടാം പകുതി..--------------------------------------------------രണ്ടാം പകുതി വളരെ സിമ്പിള് ആയിരുന്നു.. ഇക്കനടക്കുന്നു, ഇരിക്കുന്നു, പള്ളീല് പോകുന്നു, വണ്ടി ഓടിക്കുന്നു,കൊല്ലുന്നു കടല് തീരത്ത് പോയി നില്ക്കുന്നു, സന്ധ്യആകാന് നേരത്ത് കോട്ടിടുന്നു, എങ്ങോട്ടൊക്കെയോനോക്കി എന്തൊക്കെയോ ആലോചിച്ചു നില്ക്കുന്നു..വില്ലന് കഞ്ചാവ് അടിക്കുന്നു, മൂക്കില്പൊടി വലിക്കുന്നു,പെണ്ണുങ്ങളെ പീഡിപ്പിക്കുന്നു, വിയര്ക്കുന്നു,ഓക്സിജന് പോലും കയറാത്ത ഒരു ഗുദാവില് പോയി ഇരിക്കുന്നു.. ആസ്ഥലം റഷ്യന് മാഫിയയുടെ ഇന്ത്യാ ശാഖക്ലിപ്തം നമ്പര് 69 ആണ്..അവിടെ വരുന്നവരെ കൊല്ലാന്വേണ്ടി പ്രത്യേകം അറവുശാലകള് ഒക്കെ ഉണ്ട്..അവിടെ ഉള്ള റഷ്യക്കാര് എല്ലാം കഞ്ചാവ്വലിക്കുന്നവരും ഗിറ്റാര് വായിക്കാന് അറിയാവുന്നകലാകാരന്മാരും ആണ്.. ആ കുറ്റാക്കൂരിരുട്ട് നിറഞ്ഞസ്ഥലത്തേക്ക് ആണ് അക്ബര് തന്റെ കറുത്ത സണ്ഗ്ലാസും ആയി വരുന്നത്.. സണ് ഗ്ലാസ് വെച്ചിരിക്കുന്നകൊണ്ട് കൂടെ വന്നവരെ എല്ലാം റഷ്യക്കാര്തട്ടിയ കാര്യം ഇക്ക അറിഞ്ഞില്ല.. പക്ഷെ അക്ബര്ആരാ മോന്.. വെട്ടുകത്തിപ്രൂഫ് ആയ ജാക്കെറ്റ് ആണ്അബ്കര് ഇട്ടിരിക്കുന്നത് എന്ന് മനസിലാക്കാത്ത വിഡ്ഢികള് ആയറഷ്യക്കാരെ മുഴുവന് ഇക്കകോഴിയെ കൊല്ലുന്നപോലെ കൊന്നുകളയും .. പത്തന്പത്പേരെ കൊന്നശേഷം ബോധം കെട്ടുപോയഇക്കയെ വീണ്ടും എഴുന്നേല്പ്പിച്ചു കയ്യില് സ്ക്രൂഡ്രൈവര് കൊടുത്തുകൊണ്ട് വില്ലന്മാര്തങ്ങളുടെ വിഡ്ഢിത്തരം ഒരിക്കല്കൂടി വെളിവാക്കുന്നത് കണ്ട പ്രേക്ഷകര് അത്ര വിഡ്ഢികള്അല്ലായിരുന്നു എന്നുള്ള കാര്യം ഏകപക്ഷീയമായകൂക്കുവിളികളിലൂടെ അവര് അറിയിച്ചപ്പോള്തിയേറ്ററിന്റെ മുകളിലെ പ്രാവിന്കുഞ്ഞുങ്ങള്പോലും ഞെട്ടിവിറച്ചു..ഒടുവില് പത്തന്പത് വെട്ടു കൂളായി വാങ്ങിയ ഇക്കഎങ്ങോട്ടോ നോക്കി ചുമ്മാ ഇരിക്കുമ്പോള് പടം തീരുന്നു..ക്ലൈമാക്സിലെയും ആരംഭത്തിലെയും കാര്ട്ടൂണ്വളരെ വളരെ മികവ് പുലര്ത്തി..അവസാനമായി ഒന്നുകൂടി പറഞ്ഞുകൊണ്ട് ഞാന്എന്റെ വാക്കുകള് അവസാനിപ്പിക്കുകയാണ്.. ഡിയര് ആഷിക്അബു, ദൈവത്തിനുള്ളത് ദൈവത്തിന്.. അമല് നീരദിനുള്ളത് അമല്നീരദിന്.. !!

0 comments:

Post a Comment

Popular Posts